വിശുദ്ധ ഖുര്‍ആന്‍ » മലയാളം » പുസ്തകങ്ങള് » കൂടിക്കാഴ്ച്ച
കൂടിക്കാഴ്ച്ച
ഇസ്ലാമിനെതിരെ വിമര്‍ശകര്‍ ഉന്നയിക്കുന്ന വിഷയങ്ങളെ കുറിച്ച് പ്രഗല്‍ഭ പണ്ഡിതന്‍ ചെറിയമുണ്ടം അബ്ദുല്‍ഹമീദ് മദനിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തില്‍ രചിക്കപ്പെട്ട കൃതി. സൃഷ്ടാവും സൃഷ്ടികളും, ഇസ്ലാമും യുക്തിവാദവും, ഇസ്ലാമും വിമര്‍ശനങ്ങളും, ഇസ്ലാമിക പ്രബോധനം തുടങ്ങിയ വിഷയങ്ങളെ അപഗ്രഥിക്കുന്നു.എഴുതിയത് : അബ്ദുല്‍ ഹമീദ് മദനി
പരിശോധകര് : സുഫ്‌യാന്‍ അബ്ദുസ്സലാം
പ്രസാധകര് : നിച്ച് ഓഫ് ട്രൂത്ത്, കേരള
Source : http://www.islamhouse.com/p/329076
പുസ്തകങ്ങള്
- ഇസ്ലാമും അമുസ്ലിം ആഘോഷങ്ങളുംമുസ്ലിംകളിലെ ചിലരെങ്കിലും അമുസ്ലിം ആഘോഷങ്ങളില്‍ പങ്കാളികളാകുന്നതും, സ്വയം ആഘോഷിക്കുന്നതും കണ്ടുവരുന്നുണ്ട്. അന്യമതസ്ഥരുടെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച ഇസ്ലാമിന്റെ കാഴ്ചപ്പാട് മനസ്സിലാക്കാത്തതു കൊണ്ട് സംഭവിക്കുന്ന അബദ്ധമാണിത്. മുസ്ലിംകള്‍ ഒരു കാരണവശാലും ചെയ്യാന്‍ പാടില്ലാത്ത സംഗതിയാണത്. ഖുര്‍ആനില്‍ നിന്നും പ്രവാചക വചനങ്ങളില്‍ നിന്നും സമൃദ്ധമായി രേഖകളുദ്ധരിച്ച് കൊണ്ടുള്ള ഈ കൃതി, പ്രസ്തുത വിഷയത്തില്‍ നമുക്ക് ഉള്‍കാഴ്ച നല്‍കും എന്നതില്‍ സംശയമില്ല.
എഴുതിയത് : സയ്യിദ് സഹ്‌ഫര്‍ സ്വാദിഖ്
പരിശോധകര് : മുഹമ്മദ് കബീര്‍ സലഫി
പ്രസാധകര് : ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെന്‍റര്‍ - റബ്’വ
Source : http://www.islamhouse.com/p/334047
- വൈവാഹിക നിയമങ്ങള്‍വിവാഹത്തിന്റെ ലക്‌ഷ്യം, വൈവാഹിക രംഗങ്ങളില്‍ കണ്ടു വരുന്ന അധാര്മ്മി ക പ്രവണതകള്‍, വിവാഹ രംഗങ്ങളില്‍ വധൂവരന്മാര്‍ പാലിക്കേണ്ട മര്യാദകള്‍, സാമൂഹികമായ ഉത്തരവാദിത്വങ്ങള്‍ എന്നിങ്ങനെ വിവാഹത്തെ കുറിച്ച സമഗ്രമായ വിശദീകരണം.
എഴുതിയത് : അബ്ദുല്‍ ലതീഫ് സുല്ലമി
പരിശോധകര് : സുഫ്‌യാന്‍ അബ്ദുസ്സലാം
Source : http://www.islamhouse.com/p/314513
- ഒരു ഖബര്‍ പൂജകന്റെ കുറ്റ സമ്മതംഖബ്‌റാരാധനയും അതുമായി ബന്ധപ്പെട്ടു കിടക്കുന്ന അന്ധവിശ്വാസങ്ങളും പരിത്യജിച്ച് സത്യ സമ്പൂര്ണ്ണകമായ തൗഹീദിലേക്കുള്ള മടക്കം നയിച്ചൊരു സോദരന്റെ കഥയാണിത്. ഈ കഥ ഈജിപ്തിലേതെങ്കിലും, അന്ധവിശ്വാസങ്ങളുടെ കേന്ദ്ര ഭൂമിയായ ഇന്ത്യയിലെ മുസ്ലികംകള്ക്കും തീര്ച്ചിയായും ഈ കൃതി വഴികാട്ടിയാവും
എഴുതിയത് : അബ്ദുല്‍ മുന്‍ഇം അല്‍ജദാവി
പരിശോധകര് : മുഹമ്മദ് കുട്ടി അബൂബക്കര്‍
പരിഭാഷകര് : അബ്ദുറസാക് സ്വലാഹി
Source : http://www.islamhouse.com/p/289129
- പദാര്‍ത്ഥത്തിന്റെ പൊരുള്‍എന്താണ് പദാര്‍ത്ഥം? പദാര്‍ത്ഥലോകത്തെ വൈവിധ്യങ്ങള്‍ക്ക് കാരണമെന്താണ്? പ്രപഞ്ചത്തിന് സ്രഷ്ടാവുണ്ടെന്നാണോ അതല്ല ഇല്ലയെന്നാണോ പദാര്‍ത്ഥത്തെക്കുറിച്ച പുതിയ പഠനങ്ങള്‍ നമ്മെ കൊണ്ടു ചെന്നെത്തിക്കുന്നത്? ആറ്റത്തെയും ഉപ ആറ്റോമിക കണികകളെയും കുറിച്ച പുതിയ അറിവുകളെ ഖുര്‍ആനിന്റെ വെളിച്ചത്തില്‍ പഠനവിധേയമാക്കുന്ന കൃതി
എഴുതിയത് : എം.മുഹമ്മദ് അക്‌ബര്‍
പരിശോധകര് : ഉദിനൂര്‍ മുഹമ്മദ് കുഞ്ഞി
Source : http://www.islamhouse.com/p/206605
- വഹാബിസം മിഥ്യയും യാഥാര്‍ഥ്യവുംമുസ്ലിം ലോകത്ത് ഛിദ്രതയും കുഴപ്പങ്ങളുമുണ്ടാക്കിയത് വഹാബികളാണെന്ന് ശത്രുക്കള്‍ പ്രചരിപ്പിക്കാറുണ്ട്. ഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെയും പേരിലും ഇന്ന് വഹാബിസം ക്രൂശിക്കപ്പെടാറുണ്ട്. എന്താണ് വഹാബിസം? ആ പേരിലുള്ള ഒരു ഗ്രൂപ്പ് എന്നെങ്കിലും ചരിത്രത്തില്‍ നില നിന്നിട്ടുണ്ടോ? വഹാബികളെന്ന് ആരോപിക്കപ്പെടുന്നവരുടെ ആശയാദര്‍ശങ്ങളും അഹ്ലു സുന്നത്തി വല്‍ ജമാഅത്തിന്റെ ആദര്‍ശങ്ങളും തമ്മില്‍ പൊരുത്തപ്പെടാത്ത വല്ല മേഘലകളുമുണ്ടോ? ഭീകരവാദം, തീവ്രവാദം തുടങ്ങിയവയുമായി വഹാബികളെന്ന് വിളിക്കപ്പെടുന്നവര്‍ക്ക് വല്ല ബന്ധവുമുണ്ടോ? ഒരു സംക്ഷിപ്ത പഠനം.
എഴുതിയത് : നാസര്‍ ബ്നു അബ്ദുല്‍ കരീം അല്‍ അക്’ല്‍
പരിശോധകര് : സുഫ്‌യാന്‍ അബ്ദുസ്സലാം
പ്രസാധകര് : നിച്ച് ഓഫ് ട്രൂത്ത്, കേരള
Source : http://www.islamhouse.com/p/385423












