വിശുദ്ധ ഖുര്‍ആന്‍ » മലയാളം » സൂറ അബസ
മലയാളം
സൂറ അബസ - छंद संख्या 42
وَمَا يُدْرِيكَ لَعَلَّهُ يَزَّكَّىٰ ( 3 )
(നബിയേ,) നിനക്ക് എന്തറിയാം? അയാള്‍ (അന്ധന്‍) ഒരു വേള പരിശുദ്ധി പ്രാപിച്ചേക്കാമല്ലോ?
أَوْ يَذَّكَّرُ فَتَنفَعَهُ الذِّكْرَىٰ ( 4 )
അല്ലെങ്കില്‍ ഉപദേശം സ്വീകരിക്കുകയും, ആ ഉപദേശം അയാള്‍ക്ക് പ്രയോജനപ്പെടുകയും ചെയ്തേക്കാമല്ലോ.
وَمَا عَلَيْكَ أَلَّا يَزَّكَّىٰ ( 7 )
അവന്‍ പരിശുദ്ധി പ്രാപിക്കാതിരിക്കുന്നതിനാല്‍ നിനക്കെന്താണ് കുറ്റം?
مِن نُّطْفَةٍ خَلَقَهُ فَقَدَّرَهُ ( 19 )
ഒരു ബീജത്തില്‍ നിന്ന് അവനെ സൃഷ്ടിക്കുകയും, എന്നിട്ട് അവനെ (അവന്‍റെ കാര്യം) വ്യവസ്ഥപ്പെടുത്തുകയും ചെയ്തു.
ثُمَّ إِذَا شَاءَ أَنشَرَهُ ( 22 )
പിന്നീട് അവന്‍ ഉദ്ദേശിക്കുമ്പോള്‍ അവനെ ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നതാണ്.
كَلَّا لَمَّا يَقْضِ مَا أَمَرَهُ ( 23 )
നിസ്സംശയം, അവനോട് അല്ലാഹു കല്‍പിച്ചത് അവന്‍ നിര്‍വഹിച്ചില്ല.
فَلْيَنظُرِ الْإِنسَانُ إِلَىٰ طَعَامِهِ ( 24 )
എന്നാല്‍ മനുഷ്യന്‍ തന്‍റെ ഭക്ഷണത്തെപ്പറ്റി ഒന്നു ചിന്തിച്ച് നോക്കട്ടെ.
مَّتَاعًا لَّكُمْ وَلِأَنْعَامِكُمْ ( 32 )
നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിനായിട്ട്.
يَوْمَ يَفِرُّ الْمَرْءُ مِنْ أَخِيهِ ( 34 )
അതായത് മനുഷ്യന്‍ തന്‍റെ സഹോദരനെ വിട്ട് ഓടിപ്പോകുന്ന ദിവസം.
പുസ്തകങ്ങള്
- എളുപ്പമുള്ള ഹജ്ജ്‌വീട്ടില്‍ നിന്നിറങ്ങി തിരിച്ചെത്തുന്നത് വരേയുള്ള ഹജ്ജ് നിര്‍വ്വഹിക്കാനാവശ്യമായ കര്‍മ്മങ്ങള്‍, ദുല്‍ഹജ്ജ് 8,9,10 എന്നീ ദിവസങ്ങളിലെ അനുഷ്ടാനങ്ങള്‍, ഇഹ്രാമില്‍ പ്രവേശിച്ചാല്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ തുടങ്ങിയവ ലളിതമായി വിവരിക്കുന്നു.
എഴുതിയത് : അബ്ദുസ്സലാം മോങ്ങം
പരിശോധകര് : സുഫ്‌യാന്‍ അബ്ദുസ്സലാം
Source : http://www.islamhouse.com/p/226537
- വിശ്വാസിനിപ്രമാണങ്ങളുടെയും സഹാബാ വനിതകളുടെ ചരിത്രത്തിന്റെയും വെളിച്ചത്തില്‍ ഒരു യാഥാര്‍ത്ഥ വിശ്വാസിനി ആചരിക്കേണ്ട സല്‍ഗുണങ്ങള്‍ വ്യക്തമാക്കുന്നു.
എഴുതിയത് : നവാല്‍ ബിന്ത്ത് അബ്ദുല്ലാഹ്
പരിശോധകര് : ഉദിനൂര്‍ മുഹമ്മദ് കുഞ്ഞി
Source : http://www.islamhouse.com/p/205616
- സകാത്തും അവകാശികളുംഇസ്ലാമിലെ പഞ്ച സ്തംഭങ്ങളില്‍ ഓന്നായ സകാത്തിനെ കുറിച്ചും അതു നിര്‍ബന്ധമാകുന്നതെപ്പോഴെന്നും ആര്‍ക്കെല്ലാം എപ്പോള്‍ എങ്ങിനെയാണ് സകാത്ത് നല്‍കേണ്ടത് എന്നും വിവരിക്കുന്നു. സകാത്ത് നല്‍കിയാലുള്ള മഹത്തായ നേട്ടത്തെ കുറിച്ചും അല്ലാത്ത പക്ഷം ഉണ്ടാകാന്‍ പോകുന്ന ശിക്ഷയെ കുറിച്ചും വിവരിക്കുന്നു.
എഴുതിയത് : സയ്യിദ് സഹ്‌ഫര്‍ സ്വാദിഖ്
പരിശോധകര് : മുഹമ്മദ് കബീര്‍ സലഫി
Source : http://www.islamhouse.com/p/384451
- ഹജ്ജ്, ഉംറ, സിയാറത്ത്‌ഹജജ്, ഉംറ, മദീന സന്ദര്‍ശനം എന്നീ വിഷയങ്ങള്‍ വിശദമായി പ്രതിപാദിക്കുന്നു
എഴുതിയത് : അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ലാഹ് ബിന്‍ ബാസ്
പരിശോധകര് : മുഹമ്മദ് കുട്ടി അബൂബക്കര്‍
പരിഭാഷകര് : മുഹ്’യുദ്ദീന്‍ മുഹമ്മദ് അല്‍കാത്തിബ് ഉമരി
പ്രസാധകര് : ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെന്‍റര്‍ - റബ്’വ
Source : http://www.islamhouse.com/p/61986
- യേശു മഹാനായ പ്രവാചകന്‍പുതിയ നിയമത്തില്‍ വന്ന യേശുവിന്റെ വ്യക്തിത്വം ഖുര്‍ ആനിന്റെ വെളിച്ചത്തില്‍ പരിശോധിക്കുകയാണ് ഈ പുസ്തകത്തിലൂടെ
എഴുതിയത് : എം.മുഹമ്മദ് അക്‌ബര്‍
പ്രസാധകര് : കേരളാ നദ്‌വത്തുല്‍ മുജാഹിദീന്‍
Source : http://www.islamhouse.com/p/329086












