മലയാളം

സൂറ ബയ്യിന - छंद संख्या 8
لَمْ يَكُنِ الَّذِينَ كَفَرُوا مِنْ أَهْلِ الْكِتَابِ وَالْمُشْرِكِينَ مُنفَكِّينَ حَتَّىٰ تَأْتِيَهُمُ الْبَيِّنَةُ ( 1 ) ബയ്യിന - Ayaa 1
വേദക്കാരിലും ബഹുദൈവവിശ്വാസികളിലും പെട്ട സത്യനിഷേധികള്‍ വ്യക്തമായ തെളിവ് തങ്ങള്‍ക്ക് കിട്ടുന്നത് വരെ (അവിശ്വാസത്തില്‍ നിന്ന്‌) വേറിട്ട് പോരുന്നവരായിട്ടില്ല.
رَسُولٌ مِّنَ اللَّهِ يَتْلُو صُحُفًا مُّطَهَّرَةً ( 2 ) ബയ്യിന - Ayaa 2
അതായത് പരിശുദ്ധി നല്‍കപ്പെട്ട ഏടുകള്‍ ഓതികേള്‍പിക്കുന്ന, അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു ദൂതന്‍ (വരുന്നതു വരെ)
فِيهَا كُتُبٌ قَيِّمَةٌ ( 3 ) ബയ്യിന - Ayaa 3
അവയില്‍ (ഏടുകളില്‍) വക്രതയില്ലാത്ത രേഖകളാണുള്ളത്‌.
وَمَا تَفَرَّقَ الَّذِينَ أُوتُوا الْكِتَابَ إِلَّا مِن بَعْدِ مَا جَاءَتْهُمُ الْبَيِّنَةُ ( 4 ) ബയ്യിന - Ayaa 4
വേദം നല്‍കപ്പെട്ടവര്‍ അവര്‍ക്ക് വ്യക്തമായ തെളിവ് വന്നുകിട്ടിയതിന് ശേഷമല്ലാതെ ഭിന്നിക്കുകയുണ്ടായിട്ടില്ല.
وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ وَيُقِيمُوا الصَّلَاةَ وَيُؤْتُوا الزَّكَاةَ ۚ وَذَٰلِكَ دِينُ الْقَيِّمَةِ ( 5 ) ബയ്യിന - Ayaa 5
കീഴ്‌വണക്കം അല്ലാഹുവിന് മാത്രം ആക്കി കൊണ്ട് ഋജുമനസ്കരായ നിലയില്‍ അവനെ ആരാധിക്കുവാനും, നമസ്കാരം നിലനിര്‍ത്തുവാനും സകാത്ത് നല്‍കുവാനും അല്ലാതെ അവരോട് കല്‍പിക്കപ്പെട്ടിട്ടില്ല. അതത്രെ വക്രതയില്ലാത്ത മതം
إِنَّ الَّذِينَ كَفَرُوا مِنْ أَهْلِ الْكِتَابِ وَالْمُشْرِكِينَ فِي نَارِ جَهَنَّمَ خَالِدِينَ فِيهَا ۚ أُولَٰئِكَ هُمْ شَرُّ الْبَرِيَّةِ ( 6 ) ബയ്യിന - Ayaa 6
തീര്‍ച്ചയായും വേദക്കാരിലും ബഹുദൈവവിശ്വാസികളിലുംപെട്ട സത്യനിഷേധികള്‍ നരകാഗ്നിയിലാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും . അക്കൂട്ടര്‍ തന്നെയാകുന്നു സൃഷ്ടികളില്‍ മോശപ്പെട്ടവര്‍.
إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ أُولَٰئِكَ هُمْ خَيْرُ الْبَرِيَّةِ ( 7 ) ബയ്യിന - Ayaa 7
തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ തന്നെയാകുന്നു സൃഷ്ടികളില്‍ ഉത്തമര്‍.
جَزَاؤُهُمْ عِندَ رَبِّهِمْ جَنَّاتُ عَدْنٍ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا ۖ رَّضِيَ اللَّهُ عَنْهُمْ وَرَضُوا عَنْهُ ۚ ذَٰلِكَ لِمَنْ خَشِيَ رَبَّهُ ( 8 ) ബയ്യിന - Ayaa 8
അവര്‍ക്ക് അവരുടെ രക്ഷിതാവിങ്കലുള്ള പ്രതിഫലം താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന, സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകളാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും; എന്നെന്നേക്കുമായിട്ട്‌. അല്ലാഹു അവരെ പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെ പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. ഏതൊരുവന്‍ തന്‍റെ രക്ഷിതാവിനെ ഭയപ്പെട്ടുവോ അവന്നുള്ളതാകുന്നു അത്‌.

പുസ്തകങ്ങള്

  • ഇസ്ലാമിക പാഠങ്ങള്‍ വിശദീകരണംഖുര്‍ആന്‍, തൗഹീദ്‌, ഈമാന്‍, ഇസ്ലാം, വുളു, നമസ്കാരം, സ്വഭാവം, മയ്യിത്ത്‌ പരിപാലനം, ശിര്‍ക്ക്‌ തുടങ്ങി ഒരു മുസ്ലിം മനസ്സിലാക്കേണ്ട കാര്യങ്ങള്‍ സരളമായി പ്രതിപാദിക്കുന്ന ഒരു ഉത്തമ കൃതി.

    പരിശോധകര് : അബ്ദുറസാക്‌ സ്വലാഹി

    പ്രസാധകര് : ഫോറിനേര്‍സ്‌ കാള്‍ ആന്‍ഡ്‌ ഗൈഡന്‍സ്‌ സെ൯റര്‍ - സുല്‍ഫി

    Source : http://www.islamhouse.com/p/354860

    Download :ഇസ്ലാമിക പാഠങ്ങള്‍ വിശദീകരണം

  • നബി സല്ലല്ലാഹുലൈഹിവസല്ലമയുടെ നമസ്കാരം, ഒരു സംക്ഷിപ്ത വിവരണംശൈഖ്‌ നാസിറുദ്ദീന്‍ അല്‍ബാനി യുടെ 'നബി സല്ലല്ലാഹുലൈഹിവസല്ലമ യുടെ നമസ്കാരത്തിന്റെ വിവരണം, തക് 'ബീര്‍ മുതല്‍ തസ്‌ ലീം വരെ നിങ്ങള്‍ നോക്കിക്കാണുന്ന രൂപത്തില്‍' എന്ന ഗ്രന്ഥം സംക്ഷിപ്ത രൂപത്തില്‍ ക്രോഡീകരിച്ചത്‌. 'ഞാന്‍ നമസ്കരിക്കുന്നത്‌ കണ്ടത്‌ പോലെ നിങ്ങള്‍ നമസ്കരിക്കുക' എന്ന നബിവചനം പ്രാവര്‍ത്തികമാക്കാന്‍ സഹായിക്കുന്ന ഗ്രന്ഥം

    എഴുതിയത് : മുഹമ്മദ് നാസറുദ്ദീന്‍ അല്‍ അല്‍ബാനി

    പരിശോധകര് : ഷമീര്‍ മദീനി

    പരിഭാഷകര് : മുഹമ്മദ് സിയാദ് കണ്ണൂര്‍ - മുഹമദ് സിയാദ് കനൂര്‍

    പ്രസാധകര് : നിച്ച്‌ ഓഫ്‌ ട്രൂത്ത്‌, കേരള

    Source : http://www.islamhouse.com/p/184523

    Download :നബി സല്ലല്ലാഹുലൈഹിവസല്ലമയുടെ നമസ്കാരം, ഒരു സംക്ഷിപ്ത വിവരണം

  • ആരാധനകളും അബദ്ധങ്ങളുംചില മുസ്ലിം സഹോദര സഹോദരിമാര്‍ ആരാധന കാര്യങ്ങളിലും ശുദ്ധീകരണ വേളകളിലും ചെയ്തു കൊണ്ടിരിക്കുന്ന അബദ്ധങ്ങള്‍ ചൂണ്ടിക്കാണിക്കുകയും അവ പ്രമാണങ്ങളുടെ പിന്തുണയില്ലാത്തതാണ്‌ എന്ന്‌ സവിസ്തരം വിവരിക്കുകയും ചെയ്യു‍ന്നു.

    എഴുതിയത് : അബ്ദുല്‍ അസീസ് അസ്സദ്ഹാന്‍

    പരിശോധകര് : ഹംസ ജമാലി

    പരിഭാഷകര് : അബ്ദുറസാക്‌ സ്വലാഹി

    Source : http://www.islamhouse.com/p/333901

    Download :ആരാധനകളും അബദ്ധങ്ങളുംആരാധനകളും അബദ്ധങ്ങളും

  • തിരുനബിയുടെ പേരിലുള്ള സ്വലാത്തിന്റെ ശ്രേഷ്ഠതകള്‍സുന്നത്തില്‍ സ്ഥിരപ്പെടാത്ത ധാരാളം വൈകൃത രൂപങ്ങളും, ധാരാളം ദുരാചാരങ്ങളും സ്വലാത്തിന്റെ പേരില്‍ ഇന്ന് മുസ്ലിം സമുദായത്തില്‍ പ്രചരിച്ചിരിക്കുമ്പോള്‍ സുന്നത്ത് പിന്തുടര്‍ന്ന് പുണ്യം നേടാന്‍ സ്വലാത്ത് ചൊല്ലേണ്ടത് എങ്ങിനെ എന്ന് വിശദീകരിക്കുന്നു. മദീന ഇസ് ലാമിക് യൂണിവേഴ്സിറ്റിയുടെ മുന്‍ വൈസ് ചാന്‍സലറും അനേകം വര്‍ഷങ്ങളായി മസ്ജിദുന്നബവിയില്‍ ദര്‍സു നടത്തിക്കൊണ്ടിരിക്കുന്ന മുദരിസുമായ ശൈഖ് അബ്ദുല്‍ മുഹസിന്‍ അബ്ബാദ് അല്‍ ഹമദ് അറബിയില്‍ രചിച്ച കൃതിയുടെ വിവര്‍ത്തനം

    എഴുതിയത് : അബ്ദുല്‍ മുഹ്സിന്‍ ബ്നുഹമദ് അല്‍ ഇബാദ് അല്‍ബദര്‍

    പരിശോധകര് : അബ്ദുറസാക്‌ സ്വലാഹി

    പരിഭാഷകര് : അബ്ദുല്‍ ലതീഫ്‌ സുല്ലമി

    പ്രസാധകര് : ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെന്‍റര്‍ - റബ്’വ

    Source : http://www.islamhouse.com/p/193808

    Download :തിരുനബിയുടെ പേരിലുള്ള സ്വലാത്തിന്റെ ശ്രേഷ്ഠതകള്‍തിരുനബിയുടെ പേരിലുള്ള സ്വലാത്തിന്റെ ശ്രേഷ്ഠതകള്‍

  • വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ്ണ മലയാള പരിഭാഷഎല്ലാ കാര്യത്തിനും വിശദീകരണമായിക്കൊണ്ടും മാര്‍ഗ്ഗദര്‍ശനവും കാരുണ്യവും കീഴ്പെട്ടു ജീവിക്കുന്നവര്‍ക്ക്‌ സന്തോഷവാര്‍ത്തയുമായിക്കൊണ്ടുമാണ്‌ നിനക്ക്‌ നാം വേദഗ്രന്ഥം അവതരിപ്പിച്ചിരിക്കുന്നത്‌. (അന്നഹ്‌ല്‍:16-89) മദീനയിലെ മലിക്‌ ഫഹദ്‌ ഖുര്‍ആന്‍ പ്രിന്റിംഗ്‌ പ്രസ്സ്‌ കോംപ്ലെക്സില്‍ നിന്ന്‌ പ്രസിദ്ധീകരിച്ച വിശുദ്ധ ഖുര്‍ആന്‍ മലയാള പരിഭാഷ, റഫറന്‍സ്‌ ഇന്‍ഡക്സ്‌ സഹിതം.

    പരിഭാഷകര് : അബ്ദുല്‍ ഹമീദ്‌ മദനി - കുഞ്ഞിമുഹമ്മദ്‌ മദനി പറപ്പൂര്‍

    പ്രസാധകര് : മലിക്‌ ഫഹദ്‌ പ്രിന്‍റിങ്ങ്‌ കോം,പ്ലെക്സ്‌ ഫോര്‍ ഹോലി ഖുര്‍ആന്‍

    Source : http://www.islamhouse.com/p/527

    Download :വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ്ണ മലയാള പരിഭാഷ

ഭാഷ

Choose സൂറ

പുസ്തകങ്ങള്

Choose tafseer

Participate

Bookmark and Share