മലയാളം

സൂറ ബുറൂജ് - छंद संख्या 22
وَالسَّمَاءِ ذَاتِ الْبُرُوجِ ( 1 ) ബുറൂജ് - Ayaa 1
നക്ഷത്രമണ്ഡലങ്ങളുള്ള ആകാശം തന്നെയാണ സത്യം.
وَالْيَوْمِ الْمَوْعُودِ ( 2 ) ബുറൂജ് - Ayaa 2
വാഗ്ദാനം ചെയ്യപ്പെട്ട ആ ദിവസം തന്നെയാണ സത്യം.
وَشَاهِدٍ وَمَشْهُودٍ ( 3 ) ബുറൂജ് - Ayaa 3
സാക്ഷിയും സാക്ഷ്യം വഹിക്കപ്പെടുന്ന കാര്യവും തന്നെയാണ സത്യം.
قُتِلَ أَصْحَابُ الْأُخْدُودِ ( 4 ) ബുറൂജ് - Ayaa 4
ആ കിടങ്ങിന്‍റെ ആള്‍ക്കാര്‍ നശിച്ചു പോകട്ടെ.
النَّارِ ذَاتِ الْوَقُودِ ( 5 ) ബുറൂജ് - Ayaa 5
അതായത് വിറകു നിറച്ച തീയുടെ ആള്‍ക്കാര്‍.
إِذْ هُمْ عَلَيْهَا قُعُودٌ ( 6 ) ബുറൂജ് - Ayaa 6
അവര്‍ അതിങ്കല്‍ ഇരിക്കുന്നവരായിരുന്ന സന്ദര്‍ഭം.
وَهُمْ عَلَىٰ مَا يَفْعَلُونَ بِالْمُؤْمِنِينَ شُهُودٌ ( 7 ) ബുറൂജ് - Ayaa 7
സത്യവിശ്വാസികളെക്കൊണ്ട് തങ്ങള്‍ ചെയ്യുന്നതിന് അവര്‍ ദൃക്‌സാക്ഷികളായിരുന്നു.
وَمَا نَقَمُوا مِنْهُمْ إِلَّا أَن يُؤْمِنُوا بِاللَّهِ الْعَزِيزِ الْحَمِيدِ ( 8 ) ബുറൂജ് - Ayaa 8
പ്രതാപശാലിയും സ്തുത്യര്‍ഹനുമായ അല്ലാഹുവില്‍ അവര്‍ വിശ്വസിക്കുന്നു എന്നത് മാത്രമായിരുന്നു അവരുടെ (സത്യവിശ്വാസികളുടെ) മേല്‍ അവര്‍ (മര്‍ദ്ദകര്‍) ചുമത്തിയ കുറ്റം.
الَّذِي لَهُ مُلْكُ السَّمَاوَاتِ وَالْأَرْضِ ۚ وَاللَّهُ عَلَىٰ كُلِّ شَيْءٍ شَهِيدٌ ( 9 ) ബുറൂജ് - Ayaa 9
ആകാശങ്ങളുടെയും ഭൂമിയുടെയും മേല്‍ ആധിപത്യം ഉള്ളവനുമായ (അല്ലാഹുവില്‍). അല്ലാഹു എല്ലാകാര്യത്തിനും സാക്ഷിയാകുന്നു.
إِنَّ الَّذِينَ فَتَنُوا الْمُؤْمِنِينَ وَالْمُؤْمِنَاتِ ثُمَّ لَمْ يَتُوبُوا فَلَهُمْ عَذَابُ جَهَنَّمَ وَلَهُمْ عَذَابُ الْحَرِيقِ ( 10 ) ബുറൂജ് - Ayaa 10
സത്യവിശ്വാസികളെയും സത്യവിശ്വാസിനികളെയും മര്‍ദ്ദിക്കുകയും, പിന്നീട് പശ്ചാത്തപിക്കാതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കു നരകശിക്ഷയുണ്ട്‌. തീര്‍ച്ച. അവര്‍ക്ക് ചുട്ടുകരിക്കുന്ന ശിക്ഷയുണ്ട്‌.
إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ لَهُمْ جَنَّاتٌ تَجْرِي مِن تَحْتِهَا الْأَنْهَارُ ۚ ذَٰلِكَ الْفَوْزُ الْكَبِيرُ ( 11 ) ബുറൂജ് - Ayaa 11
വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക് താഴ്ഭാഗത്തുകൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുണ്ട്‌; തീര്‍ച്ച. അതത്രെ വലിയ വിജയം.
إِنَّ بَطْشَ رَبِّكَ لَشَدِيدٌ ( 12 ) ബുറൂജ് - Ayaa 12
തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിന്‍റെ പിടുത്തം കഠിനമായത് തന്നെയാകുന്നു.
إِنَّهُ هُوَ يُبْدِئُ وَيُعِيدُ ( 13 ) ബുറൂജ് - Ayaa 13
തീര്‍ച്ചയായും അവന്‍ തന്നെയാണ് ആദ്യമായി ഉണ്ടാക്കുന്നതും ആവര്‍ത്തിച്ച് ഉണ്ടാക്കുന്നതും.
وَهُوَ الْغَفُورُ الْوَدُودُ ( 14 ) ബുറൂജ് - Ayaa 14
അവന്‍ ഏറെ പൊറുക്കുന്നവനും ഏറെ സ്നേഹമുള്ളവനും,
ذُو الْعَرْشِ الْمَجِيدُ ( 15 ) ബുറൂജ് - Ayaa 15
സിംഹാസനത്തിന്‍റെ ഉടമയും, മഹത്വമുള്ളവനും,
فَعَّالٌ لِّمَا يُرِيدُ ( 16 ) ബുറൂജ് - Ayaa 16
താന്‍ ഉദ്ദേശിക്കുന്നതെന്തോ അത് തികച്ചും പ്രാവര്‍ത്തികമാക്കുന്നവനുമാണ്‌.
هَلْ أَتَاكَ حَدِيثُ الْجُنُودِ ( 17 ) ബുറൂജ് - Ayaa 17
ആ സൈന്യങ്ങളുടെ വര്‍ത്തമാനം നിനക്ക് വന്നുകിട്ടിയിരിക്കുന്നോ?
فِرْعَوْنَ وَثَمُودَ ( 18 ) ബുറൂജ് - Ayaa 18
അഥവാ ഫിര്‍ഔന്‍റെയും ഥമൂദിന്‍റെയും (വര്‍ത്തമാനം).
بَلِ الَّذِينَ كَفَرُوا فِي تَكْذِيبٍ ( 19 ) ബുറൂജ് - Ayaa 19
അല്ല, സത്യനിഷേധികള്‍ നിഷേധിച്ചു തള്ളുന്നതിലാകുന്നു ഏര്‍പെട്ടിട്ടുള്ളത്‌.
وَاللَّهُ مِن وَرَائِهِم مُّحِيطٌ ( 20 ) ബുറൂജ് - Ayaa 20
അല്ലാഹു അവരുടെ പിന്‍വശത്തുകൂടി (അവരെ) വലയം ചെയ്തുകൊണ്ടിരിക്കുന്നവനാകുന്നു.
بَلْ هُوَ قُرْآنٌ مَّجِيدٌ ( 21 ) ബുറൂജ് - Ayaa 21
അല്ല, അത് മഹത്വമേറിയ ഒരു ഖുര്‍ആനാകുന്നു.
فِي لَوْحٍ مَّحْفُوظٍ ( 22 ) ബുറൂജ് - Ayaa 22
സംരക്ഷിതമായ ഒരു ഫലകത്തിലാണ് അതുള്ളത്‌.

പുസ്തകങ്ങള്

  • പൗരാണിക ചരിത്രത്തിലേക്ക്‌ ഖുറാന്‍ നല്‍കുന്ന വെളിച്ചംഖുര്‍ആന്‍ ഒരു ചരിത്ര ഗ്രന്ഥമല്ലെങ്കിലും ഖുര്‍ആനില്‍ അനേകം ചരിത്ര പരാമര്‍ശങ്ങള്‍ പരാമര്ശിക്കുന്നുണ്ട്‌, വിവിധ നാഗരികതകളുടെ നാശകാരണങ്ങള്‍ എന്ത്‌ കൊണ്ടായിരുന്നു ?? ചരിത്ര ഗവേശകന്മാരെ ഖുര്‍ആനിലേക്ക്‌ ക്ഷണിക്കുന്ന ഖുര്‍ആനിന്റെ ചരിത്ര വസ്തുതകള്‍ വിവരിക്കുന്ന അമൂല്യ രചന.

    എഴുതിയത് : മുഹമ്മദ് ഉഥ്മാന്‍ - മുഹമ്മദ് ഉഥ്മാന്‍

    പരിശോധകര് : അബ്ദുറസാക്‌ സ്വലാഹി

    പ്രസാധകര് : ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെ‍ന്‍റര്‍ - ഖസീം

    Source : http://www.islamhouse.com/p/364632

    Download :പൗരാണിക ചരിത്രത്തിലേക്ക്‌ ഖുറാന്‍ നല്‍കുന്ന വെളിച്ചം

  • കിതാബുത്തൗഹീദ്‌വിശുദ്ധ ഖുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും വെളിച്ചത്തില്‍ ഇസ്ലാമിലെ ഏകദൈവ വിശ്വാസത്തെ അപഗ്രഥന വിധേയമാക്കുന്ന വിശ്വപ്രസിദ്ധ ഗ്രന്ഥത്തിന്റെ വിവര്‍ത്തനം. മുസ്ലിം ലോകത്ത്‌ വ്യാപകമായി കണ്ടു വരുന്ന ശിര്‍ക്കന്‍ വിശ്വാസങ്ങളേയും കര്‍മ്മങ്ങളെയും വ്യക്തമായും പ്രാമാണികമായും ഈ ഗ്രന്ഥത്തിലൂടെ വിശകലനം ചെയ്യുന്നു.

    എഴുതിയത് : മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹ്ഹാബ്

    പരിശോധകര് : മുഹമ്മദ് സ്വാദിഖ് മദീനി

    പരിഭാഷകര് : അബ്ദുല്‍ ജബ്ബാര്‍ മദീനി

    Source : http://www.islamhouse.com/p/193215

    Download :കിതാബുത്തൗഹീദ്‌കിതാബുത്തൗഹീദ്‌

  • അത്തവസ്സുല്‍മുസ്ലിംകളുടെ വിശ്വാസവും പരലോകജീവിതവുമായി ബന്ധപ്പെടുന്ന സുപ്രധാനമായ വിഷയങ്ങളില്‍ ഒന്നാണ്‌ തവസ്സുല്‍. കേരള മുസ്ലിംകള്ക്കിധടയില്‍ പരക്കെ അറിയപ്പെടുന്ന പ്രസ്തുത തവസ്സുലിനെ സംബന്ധിച്ച പ്രമാണാധിഷ്ഠിതമായ വിശകലനമാണ്‌ ഈ കൃതി. ഇസ്ലാം പഠിപ്പിക്കുന്ന തവസ്സുല്‍ എന്താണ്‌? അതിന്റെ രൂപമെന്ത്‌? അനിസ്ലാമികമായ തവസ്സുലേത്‌? തുടങ്ങിയ കാര്യങ്ങളില്‍ സംതൃപ്തമായ മറുപടികള്‍ ഈ ചെറുഗ്രന്ഥത്തിലടങ്ങിയിട്ടുണ്ട്‌. തവസ്സുല്‍ അതിന്റെ ശരിയായ അര്ഥഗത്തില്‍ നിന്നും ഉദ്ദേശ്യത്തില്‍ നിന്നും എടുത്തുമാറ്റപ്പെട്ട നിലവിലെ സാഹചര്യത്തില്‍ മുസ്ലിംകള്‍ നിര്ബുന്ധമായും വായിച്ചിരിക്കേണ്ട കൃതിയാണ്‌ ഇത്‌.

    എഴുതിയത് : കെ. പി മുഹമ്മദ് ഇബ്നു അഹ്’മദ്

    പരിശോധകര് : മുഹമ്മദ് കബീര്‍ സലഫി

    Source : http://www.islamhouse.com/p/314511

    Download :അത്തവസ്സുല്‍

  • ക്രൈസ്തവ ദൈവ സങ്കല്‍പം ഒരു മിഥ്യഎല്ലാ പ്രവാചകന്മാരും കണിശമായ ഏകദൈവ സിദ്ധാന്തമാണ് പ്രബോധനം ചെയ്തത്‌. എന്നാല്‍ ഏകദൈവത്തില്‍ മൂന്ന് ആളത്വങ്ങളുണ്ടെന്ന്‍ സമര്‍ത്ഥിക്കാന്‍ വേണ്ടി ക്രൈസ്തവ പണ്ഡിതന്മാര്‍ നടത്തുന്ന ശ്രമങ്ങളെ ഗ്രന്ഥകാരന്‍ ബൈബിള്‍ വചനങ്ങള്‍ കൊണ്ട്‌ തന്നെ ഖണ്ഡിക്കുന്നു. ക്രൈസ്തവ ദൈവ സങ്കല്‍പത്തെ പഠന വിധേയമാക്കുന്ന ഏവര്‍ക്കും പ്രയോജനപ്പെടുന്ന ഒരു അമൂല്യ കൃതി.

    എഴുതിയത് : എം.മുഹമ്മദ്‌ അക്‌ബര്‍

    പരിശോധകര് : അബ്ദുറസാക്‌ സ്വലാഹി

    പ്രസാധകര് : കോഓപ്പറേറ്റീവ് ഓഫീസ് ഫോര്‍ കാള്‍ ആന്‍റ് ഗൈഡന്‍സ്-റൌള http://www.islamreligion.com

    Source : http://www.islamhouse.com/p/354862

    Download :ക്രൈസ്തവ ദൈവ സങ്കല്‍പം ഒരു മിഥ്യ

  • ശുദ്ധീകരണം ഒരു സമഗ്ര പഠനംശുദ്ധി വിശ്വാസത്തിന്റെ ഭാഗമാണ്. ശുദ്ധീകരണത്തെ കുറിച്ച് ഒരു വിശ്വാസി നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന കൃതി. ശുദ്ധീകരണത്തെ കുറിച്ച് കര്‍മശാസ്ത്ര പുസ്തകങ്ങളില്‍ ചിതറിക്കിടന്നിരുന്ന സുപ്രധാന രേഖകള്‍ കോര്‍ത്തിണക്കി കൊണ്ടുള്ള പ്രതിപാദന ശൈലി. സാധാരണക്കാര്‍ക്ക് സുഗ്രാഹ്യമാവുന്ന തരത്തില്‍ ലളിതമായ ശൈലിയില്‍ വിശദീകരിക്കുന്നു.

    എഴുതിയത് : അബ്ദുല്‍ റഹ്‌മാന്‍ അല്‍-ശീഹ

    പരിശോധകര് : അബ്ദുല്‍ ലതീഫ്‌ സുല്ലമി

    പരിഭാഷകര് : മുഹമ്മദ് കുട്ടി അബൂബക്കര്‍

    Source : http://www.islamhouse.com/p/329074

    Download :ശുദ്ധീകരണം ഒരു സമഗ്ര പഠനംശുദ്ധീകരണം ഒരു സമഗ്ര പഠനം

ഭാഷ

Choose സൂറ

പുസ്തകങ്ങള്

Choose tafseer

Participate

Bookmark and Share